SignIn
Kerala Kaumudi Online
Monday, 25 May 2026 4.33 AM IST

കുളനടയിലെ കടമുറികളിൽ മോഷണ ശ്രമം

cctv-footage

കുളനട: എം.സി റോഡിൽ കടമുറികളുടെ ഷട്ടർ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമം. കുളനട സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചാപ്പലിന് സമീപം ഗ്രേസ് വില്ലയിൽ ജേക്കബ് വർഗീസിന്റ് വീടിനോട് ചേർന്നുള്ള കടമുറകളിലാണ് മോഷണ ശ്രമം നടന്നത്. ഇന്നലെ പുലർച്ചെ 1.50ന് എത്തിയ മോഷ്ടാവ് ഇരുനിലകളിലായി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ കടമുറിയും കാറും ബൈക്കുകളും സൂക്ഷിച്ചിരിക്കുന്ന മുറിയുടെ ഷട്ടറും തുറക്കാൻ ശ്രമിച്ചു.

തുടർന്ന് മുകളിലത്തെ നിലയിലെ ഷട്ടറുകൾ തുറക്കാൻ സ്റ്റെപ്പുകൾ കയറിയെങ്കിലും കടയുടെ വാതിലുകൾ അടച്ചിരുന്നതിനാൽ ഇവിടേക്ക് കയറാൻ കഴിഞ്ഞില്ല. വീണ്ടും താഴെ ഇറങ്ങി ഷട്ടറുകൾ തുറക്കാൻ ശ്രമം നടത്തിയ ശേഷം റോഡിലേക്ക് ഇറങ്ങി നടന്നുപോയി. 35വയസ് തോന്നിക്കുന്ന മോഷ്ടാവ് പാന്റുമാത്രമാണ് ധരിച്ചിരുന്നത്. 1.50ന് എത്തിയ മോഷ്ടാവ് 20 മിനിറ്റു സമയം മോഷണ ശ്രമം തുടർന്നു. രാവിലെ മുകളിലത്തെ നിലയിലെ കടയുടമ എത്തിയപ്പോഴാണ് ഷട്ടറുകൾ തുറന്ന നിലയിൽ കണ്ടത്.

ഇതേ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമം കണ്ടത്. സംഭവത്തെ തുടർന്ന് ജേക്കബ് പന്തളം പൊലീസിൽ പരാതി നൽകി. നിരന്തരം വാഹനങ്ങളും ഇടവിട്ട് പൊലീസ് പട്രോളിംഗ് സംഘവും സഞ്ചരിക്കുന്ന എം.സി റോഡരുകിലെ കടകളിൽ മോഷണ ശ്രമം നടന്നത് വ്യാപാരികളിലും പ്രദേശവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PATHANAMTHITTA, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY