SignIn
Kerala Kaumudi Online
Thursday, 14 May 2026 12.51 PM IST

വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ

bineesh

കൊച്ചി: എറണാകുളം നഗരത്തിൽ പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച യുവാവിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി തുരുത്തി ചെത്തിപ്പുഴ മടപ്പള്ളി മനയിൽ ടി.എം. ബിനീഷാണ് (35) പിടിയിലായത്. കലൂർ മുസ്‌ലിം പള്ളിക്ക് സമീപം നടപ്പാതയിൽ ബുധനാഴ്ച വൈകിട്ട് 3.15നായിരുന്നു സംഭവം. തൊടുപുഴ മണക്കാട് തച്ചേടത്ത്നഗർ പുളിമൂട്ടിൽ രശ്മിയുടെ മൂന്ന് പവന്റെ താലിമാലയാണ് പൊട്ടിച്ചത്. കലൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവിന് കൂട്ടിരിക്കാൻ എത്തിയതായിരുന്നു രശ്മി. തനിച്ച് നടക്കുകയായിരുന്ന ഇവരുടെ കഴുത്തിന് നേരെ കൈനീട്ടി ഭീഷണിമുഴക്കിയാണ് മാല പൊട്ടിച്ചത്. പിടിവലിക്കിടെ താലിമാലയുടെ ലോക്കറ്റ് ഇളകി തെറിച്ചു. പൊലീസും പരിസരത്ത് ഉണ്ടായിരുന്നവരും ചേർന്നാണ് സമീപത്തെ ഇടറോഡിൽ നിന്ന് പ്രതിയെ മാല സഹിതം പിടികൂടിയത്. കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിലെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജീവനക്കാരനാണ് പ്രതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നോർത്ത് എസ്.എച്ച്.ഒ എ. അനൂപ്, എസ്.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY