SignIn
Kerala Kaumudi Online
Saturday, 27 June 2026 1.53 AM IST

25 ലക്ഷത്തിന്റെ കള്ളപ്പണവുമായി അന്യസംസ്ഥാനക്കാരൻ പിടിയിൽ

cash

പുനലൂർ: രേഖകളില്ലാതെ ട്രെയിനിൽ കൊണ്ടുവന്ന 25 ലക്ഷം രൂപയുമായി ഒരാളെ പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂർ പട്ടിൽ ഹൗസിൽ ആനന്ദ് ലക്ഷ്മണൻ പട്ടിലാണ് (55) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ പുനലൂർ സ്റ്റേഷനിലെത്തിയ ചെന്നെ- കൊല്ലം എക്സ്‌പ്രസിലാണ് സംഭവം. 500 രൂപയുടെ നോട്ടുകൾ 25 കെട്ടാക്കി തുണി സഞ്ചിയിലാക്കി ബാഗിലാണ് ഒളിപ്പിച്ചിരുന്നത്. പിടികൂടിയ പണവും പ്രതിയെയും പുനലൂർ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ മിന്നൽ പരിശോധനയിലൂടെ കഞ്ചാവ്, കള്ളപ്പണം തുടങ്ങിയവ പിടിച്ചെടുക്കാനായതായി എസ്.എച്ച്.ഒ പി.കെ.പ്രദീപ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY