SignIn
Kerala Kaumudi Online
Monday, 11 May 2026 3.34 AM IST

പ്ലാറ്റ്ഫോമിൽ മോഷണം: നേപ്പാൾ സ്വദേശി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
samir

കൊച്ചി: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ചാർജ് ചെയ്യാൻ കുത്തിയിട്ട യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. നേപ്പാൾ മാധേഷ് സ്വദേശി സമിർ മഗറാണ് (21) ആർ.പി.എഫിന്റെ പിടിയിലായത്.

കൊല്ലം കൊട്ടാരക്കര ആവണൂർക്കര സ്വദേശി ഷൈജുദ്ദീന്റെ സ്മാർട്ട് ഫോണാണ് കവർന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ ഇന്നലെ പുലർച്ചെ 4.30നായിരുന്നു മോഷണം. സ്റ്റേഷനിൽ ഉണ്ടായിരുന്ന ആർ.പി.എഫ് സംഘത്തിന്റെ തെരച്ചിലിൽ പ്ലാറ്റ്ഫോമിൽ നിന്ന് മോഷണം പോയ ഫോൺ സഹിതം കസ്റ്റഡിയിലെടുത്തു. റെയിൽവേ പൊലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY