SignIn
Kerala Kaumudi Online
Friday, 12 June 2026 1.20 AM IST

പൊലീസുകാരനെ കുത്തിയ പൊലീസുകാരൻ റിമാൻഡിൽ

police

തിരുവനന്തപുരം: ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ,കുത്തിയ പൊലീസുകാരൻ റിമാൻഡിൽ. വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിലെ എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ അനീഷ് കുമാറിനെയാണ് റിമാൻഡ്‌ ചെയ്തത്‌. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അൻസാറിനാണ് കുത്തേറ്റത്. ക്വാർട്ടേഴ്സിൽ താമസിക്കുന്ന അനീഷ് കുമാർ പീഡിപ്പിക്കുന്നെന്ന പരാതിയുമായി ഭാര്യ അടിയന്തര ആവശ്യങ്ങൾക്കുള്ള 112ൽ വിളിച്ച് പഞ്ഞതനുസരിച്ച് സഹപ്രവർത്തകർക്കൊപ്പമെത്തിയതായിരുന്നു അൻസാർ. തുടർന്ന് പ്രകോപിതനായ അനീഷ് അൻസാറിനെ ചെവിയിൽ കത്തിക്കൊണ്ട് കുത്തുകയായിരുന്നു. ചികിത്സയ്ക്കുശേഷം അൻസാർ ആശുപത്രി വിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY