
തൃശൂർ: ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞ കൊലപാതകക്കേസിലെ പ്രതി നെന്മണിക്കര മടവാക്കര സ്വദേശിയായ കുന്നൻ വീട്ടിൽ കൊച്ചുപോൾ എന്ന രവി (63) പിടിയിൽ. 2024ൽ മുങ്ങിയ പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസാണ് പിടികൂടിയത്.
കൊക്കാല അടയ്ക്കാമാർക്കറ്റ് റോഡിന് സമീപം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ ബന്ധുവായ പോളിനെ മരക്കട്ട കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയശേഷം കേരളം വിട്ട് ഒളിവിൽ കഴിയുകയായിരുന്നു. കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രതിയെ ഒല്ലൂരിൽ നിന്നാണ് പിടികൂടിയത്.
തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം എ.സി.പി: ശശീധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സി.ഐ: കിരൺ സി.നായർ, എസ്.ഐമാരായ റെജിൻ രാജ്, വരുൺ, സി.പി.ഒമാരായ അനീഷ്, ധനേഷ്, അജ്മൽ എന്നിവരും ഉണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |