
കൂത്താട്ടുകുളം: ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ എതിർവശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ടോറസ്, ടിപ്പർ ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോയി. ഇന്ന് പുലർച്ചെയാണ് സംഭവം. മൂന്ന് ബാറ്ററികളാണ് കളവുപോയത്. ഏകദേശം 33,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂത്താട്ടുകുളം-ഇടയാർ റോഡ് വീതികൂട്ടുന്നതിനോട് അനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്നതായിരുന്നു മൂവാറ്റുപുഴ സ്വദേശികളായ അബൂബക്കർ, അഷ്റഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഈ വാഹനങ്ങൾ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂത്താട്ടുകുളം പൊലീസ് എസ്.എച്ച്.ഒ സഞ്ജു ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |