തിരുവനന്തപുരം: കുളിമുറി ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. കൊല്ലം സ്വദേശി ബിനുവാണ് (30) പിടിയിലായത്. ചൊവ്വാഴ്ച രാത്രി കഴക്കൂട്ടത്തായിരുന്നു സംഭവം.
യുവതി രാത്രി കുളിമുറിയിൽ കയറിയ സമയം എയർഹോളിന് സമീപത്തായി നിഴൽ കണ്ടിരുന്നു.
എന്നാൽ പൂച്ചയായിരിക്കുമെന്ന് കരുതി അവഗണിച്ചു. പിന്നീട് മുകളിൽ നിന്ന് അസ്വാഭാവികമായ ശബ്ദംകേട്ട് ശ്രദ്ധിച്ചപ്പോഴാണ് എയർഹോളിന്റെ വിടവിലൂടെ ഉള്ളിലേക്ക് മൊബൈൽ ഫോൺ നീട്ടി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് കണ്ടത്. ഉടൻ യുവതി ബഹളം വയ്ക്കുകയും ഓടിയെത്തിയ സഹോദരനും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റുചെയ്തു. പിടിവലിക്കിടെ പരിക്കേറ്റ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |