
ചാവക്കാട്: എടക്കഴിയൂരിൽ കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന് രണ്ടു വിദ്യാർത്ഥികളെ കഞ്ചാവ് സംഘം ക്രൂരമായി മർദ്ദിച്ചു. എടക്കഴിയൂർ നാലകത്ത് ലത്തീഫ് മകൻ റൈഹാൻ(17),തറയിൽ നസീർ മകൻ മുൻസിർ(17) എന്നിവർക്കാണ് തലക്കും കണ്ണിനും പരിക്കേറ്റത്.കഞ്ചാവ് വില്പന ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ചായ ഗ്ലാസ് കൊണ്ട് തലക്കടിച്ചും മർദ്ദിച്ചുമാണ് പരിക്കേല്പിച്ചത്.എടക്കഴിയൂർ ഖാദരിയ്യ റോഡിൽ യു.പി സ്കൂളിന്റെ അടുത്ത് വെച്ച് കഞ്ചാവ് വില്പന നടത്തരുതെന്ന് പറഞ്ഞതിനാണ് ആക്രമണം. കുട്ടികൾ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും ചികിത്സ തേടി.സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേരെ ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |