SignIn
Kerala Kaumudi Online
Sunday, 10 May 2026 4.56 PM IST

അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതി പിടിയിൽ

Increase Font Size Decrease Font Size Print Page
rajesh

അങ്കമാലി: അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു. സംഭവത്തിൽ പ്രതിയായ ഉത്ത‌ർപ്രദേശ് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് ക്രൂരസംഭവം നടന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയായിരുന്നു രാജേഷിന്റെ അതിക്രമം.

കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ഇയാൾക്ക് വീട്ടുകാരെക്കുറിച്ചും പരിസരത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. ജോലിക്കു പോകുന്ന വഴിയിൽ സ്ഥിരമായി ഈ വീട് നിരീക്ഷിച്ചിരുന്ന പ്രതി, വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി അകത്തേക്ക് കടക്കുകയായിരുന്നു. പീഡനശ്രമത്തിനിടെ പെൺകുട്ടി നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നിലവിളി കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്ന് വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അങ്കമാലി പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പെൺകുട്ടിക്ക് ആവശ്യമായ വൈദ്യസഹായവും കൗൺസിലിംഗ് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

TAGS: CASE DIARY, SEXUAL ASSAULT, ANGAMALY, CRIME, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY