
നെടുമങ്ങാട്: യുവാവിനെ എയർഗൺ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചകേസിലെ പ്രതി അറസ്റ്റിൽ. ചുള്ളിമാനൂർ ടോൾ ജംഗ്ഷനിൽ മർഹബ എ.പി 5/253ൽ അൻസറിനെയാണ് (28) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.ശക്തിപുരം വട്ടറത്തല ഷിബു ഭവനിൽ സഞ്ജയിനെയാണ് (22) കൊലപ്പെടുത്താൻ ശ്രമിച്ചത്.
അൻസറിന്റെ വീട്ടിൽ ലഹരിവസ്തുക്കൾ കച്ചവടം ചെയ്യുന്നുവെന്ന് സഞ്ജയ് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ
പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തി.ഇതിന്റെ വിരോധമാണ് കൊലപാതകശ്രമത്തിന് കാരണം.
ഇക്കഴിഞ്ഞ ഫെബ്രുവരി 3ന് രാത്രി 10.30ന് പരാതിക്കാരന്റെ അച്ഛൻ നെടുമങ്ങാട് തത്തംകോട് നടത്തിവരുന്ന പച്ചക്കറിക്കടയിലെത്തി,സഞ്ജയിന്റെ കഴുത്തിൽ എയർഗണ്ണ് ഉപയോഗിച്ച് വെടി വയ്ക്കുകയായിരുന്നു.ഒഴിഞ്ഞുമാറിയപ്പോൾ ഇടത് ഷോൾഡറിലും ഇടത് കൈത്തണ്ടയ്ക്കും പരിക്കേറ്റു.
സംഭവത്തിനുശേഷം രണ്ടുമാസത്തോളം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു അൻസർ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഒളിവിൽകഴിഞ്ഞിരുന്ന കഴക്കൂട്ടത്തെ ടെക്നോപാർക്കിന് സമീപമുള്ള ഹോംസ്റ്റേ നെടുമങ്ങാട് പൊലീസ് വളഞ്ഞു.ഓടി രക്ഷപ്പെടാൻ ശ്രമിച്ച അൻസറിനെ പിന്തുടർന്ന് അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.നെടുമങ്ങാട് എസ്.എച്ച്.ഒ മോഹിത്ത്,എസ്.ഐമാരായ ജ്യോതിഷ്,അഭിജിത്ത്,എ.എസ്.ഐ ബിജു,സി.പി.ഒ അരുൺ.ടി,അരുൺകുമാർ.എ,രാഹുൽ ജോൺ,അനന്തു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.നെടുമങ്ങാട്,വട്ടപ്പാറ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയാണ് അൻസർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |