സുധിഗാലി സുധീർ എന്നറിയപ്പെടുന്ന സുധീർ ആനന്ദ് നായകനായ ഹൈലേസോ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. മാസ് ലുക്കിൽ പോസ്റ്ററിൽ സുധീർ ആനന്ദിനെ അവതരിപ്പിക്കുന്നു . കയ്യിൽ വടിവാളുമായി, ശരീരത്തിൽ ചോരയുമായി പ്രത്യക്ഷപ്പെടുന്നു. പ്രസന്ന കുമാർ കോട്ട സംവിധാനം ചെയ്യുന്ന ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറിൽ ശിവ ചെറിയും രവികിരണും ചേർന്നാണ് നിർമ്മാണം. റൂറൽ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്പൻ ഹിറ്റായ " കോർട്ട്" എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ശിവാജി ആണ്. നടാഷ സിംഗ്, നക്ഷ ശരൺ എന്നിവരാണ് നായികമാർ. പ്രശസ്ത കന്നഡ നടി അക്ഷര ഗൗഡ പ്രധാന വേഷത്തിൽ എത്തുന്നു. മൊട്ട രാജേന്ദ്രൻ, ഗെറ്റപ്പ് ശ്രീനു, ബേവര ദുഹിത ശരണ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിന്ത ശ്രീനിവാസ് ആണ്തിരക്കഥ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഛായാഗ്രഹണം: സുജാത സിദ്ധാർത്ഥ്, സംഗീതം : അനുദീപ് ദേവ്, എഡിറ്റർ: ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: ബ്രഹ്മ കദളി, പി.ആർ.ഒ: ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |