
വിതരണം ശ്രീ ഗോകുലം മൂവീസ്
സൂരി നായകനായി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി സെപ്തംബർ 4ന് റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിൽ വിതരണം. കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ- ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള താരം മഹിമ നമ്പ്യാർ ആണ് നായിക. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ചിത്രം തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് . ഈ സെയിലിംഗ് ബോട്ട് മത്സരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി.തെലുങ്ക് താരം സുഹാസ് ആണ് വില്ലൻ. സെൽഫിക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യരാജ് , മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവർ നിർണായക വേഷങ്ങൾ അവതരിപ്പിക്കുന്നു.
ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽ. റെഡ് കുമാറാണ് നിർമ്മാണം.
ജി.വി. പ്രകാശ് സംഗീതവും, എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |