SignIn
Kerala Kaumudi Online
Thursday, 14 May 2026 12.15 PM IST

പത്താം ക്ലാസ് പാസായോ? സ്‌ത്രീകൾക്കും പുരുഷന്മാർക്കും സിആർപിഎഫിൽ ജോലി നേടാം, ശമ്പളം അരലക്ഷത്തിലധികം

crpf

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ (സിആർപിഎഫ്) 2026ലെ കോൺസ്റ്റബിൾ (ടെക്‌നിക്കൽ ആന്റ് ട്രേഡ്‌സ്‌മാൻ ) തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 9,195 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പുരുഷന്മാർക്കും സ്‌ത്രീകൾക്കും ഈ തസ്‌തികകളിലേക്ക് അപേക്ഷിക്കാം.

9,105 ഒഴിവുകളിൽ പുരുഷന്മാർക്കും 107 ഒഴിവുകളിൽ സ്‌ത്രീകൾക്കുമാകും നിയമനം. പ്രധാനമായും ഡ്രൈവർ, മോട്ടോർ മെക്കാനിക്, കാർപെന്റർ, മോച്ചി, ടെയിലർ, ബിഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സഫായി കർമചാരി എന്നീ ട്രേഡുകളിലേക്കാണ് നിയമനം നടക്കുന്നത്. ഓരോ ട്രേഡിനും വേണ്ട സാങ്കേതിക പരിജ്ഞാനം ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. ഏപ്രിൽ പത്ത് മുതലാണ് അപേക്ഷകൾ ക്ഷണിച്ച് തുടങ്ങിയത്. മേയ് 19 ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി.

ഓരോ തസ്‌തികയ്‌ക്കും പ്രായപരിധിയിൽ മാറ്റമുണ്ട്. കോൺസ്റ്റബിൾ ഡ്രൈവർക്ക് 21നും 27നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഇവർ പത്താം ക്ലാസ് പാസായിരിക്കണം. ഒപ്പം ഹെവി ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. മറ്റ് തസ്‌തികകളിൽ 18നും 23നും ഇടയിലാണ് പ്രായപരിധി. പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് പ്രതിമാസ ശമ്പളം. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ് ആദ്യഘട്ടം. ഇതിൽ വിജയിക്കുന്നവർക്ക് ശാരീരിക അളവെടുപ്പ്, ശാരീരികക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുണ്ടാകും. തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി നിയമനം നൽകും.

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സ്‌ത്രീകൾക്കും പട്ടികജാതി, പട്ടികവിഭാഗക്കാർക്കും ഫീസ് നൽകേണ്ടതില്ല. ഉദ്യോഗാർത്ഥികൾക്ക് സിആർപിഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ crpf.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Add as a preferred source on Google
TAGS: CAREER, CENTRAL GOVT JOB, CRPF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+