SignIn
Kerala Kaumudi Online
Sunday, 17 May 2026 8.44 PM IST

സ്വാസ്തിക ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസത്തിലൂടെ സ്വയം പര്യാപ്തതയിലേക്ക്

swasthika-charitable-trus

തിരുവനന്തപുരം: വിദ്യാഭ്യാസവും തൊഴിൽ സാദ്ധ്യതകളും ഏകോപിപ്പിച്ച് യുവജനങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിനായി തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സ്വാസ്തിക ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ യുവ 25 പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ നൽകുന്നു. 11 വർഷത്തെ പ്രവർത്തന പരിചയമുള്ള ഈ സംഘടന വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക വികസനം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരികയാണ്.

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി പാസായ വിദ്യാർഥികൾക്ക് പങ്കെടുക്കാം. കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയ ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 100 ശതമാനം സ്കോളർഷിപ്പോടെ സൗജന്യ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. എപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 50 ശതമാനം ഇളവുണ്ട്. യുവ 25ന്റെ ഭാഗമായി ആറ് മാസത്തെ എഐ അധിഷ്ഠിത ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സാണ് സൗജന്യമായി നൽകുന്നത്. "ആത്മസൂത്ര മൈൻഡ് കെയർ "സ്വാസ്തിക യുവ 25 ആയി സഹകരിച്ച് മോക്ക് ഇന്റർവ്യൂ, വ്യക്തിത്വ വികസന പരിശീലനം തുടങ്ങിയവയും വിദ്യാർഥികൾക്കായി
സംഘടിപ്പിക്കും.

പരിശീലനത്തിനുശേഷം 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസും വിദ്യാർത്ഥികൾക്ക് നൽകും. വിദ്യാഭ്യാസത്തിൽനിന്ന് തൊഴിൽ രംഗത്തേക്ക് വിദ്യാർഥികളെ നയിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 50 വിദ്യാർത്ഥികളുടെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത പദ്ധതിയാണ് സ്വാസ്തിക യുവ 25. ഇതിനകം ആദ്യ ബാച്ച് വിദ്യാർഥികൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി തൊഴിൽ നേടിയിട്ടുണ്ട്. നിലവിൽ രണ്ടാം ബാച്ചിലേക്ക് വിദ്യാർഥികളെ ക്ഷണിക്കുകയാണ്.

താൽപര്യമുള്ള വിദ്യാർഥികൾക്ക് യുവ 25 ലേക്ക് അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും സ്വാസ്തികയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.svaastika.org/yuva ഉപയോഗിക്കാം. സീറ്റുകൾ പരിമിതമായതിനാൽ അപേക്ഷകൾ എത്രയും പെട്ടെന്ന് നൽകണമെന്ന് അധികൃതർ അറിയിക്കുന്നു.

രാജീവ് ശങ്കർ മാനേജിംഗ് ട്രസ്റ്റി
Mob: 9846108668

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, SWASTHIKA CHARITABLE TRUST, CHARITABLE TRUST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+