SignIn
Kerala Kaumudi Online
Sunday, 31 May 2026 1.40 AM IST

കേരള മീഡിയ അക്കാഡമിയുടെ തൊഴിൽ സാദ്ധ്യതയുള്ള ഡിപ്ലോമ കോഴ്‌സ്; പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം

education

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ Diploma in Audio production കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എഞ്ചിനീയറിംഗ്, ആർ ജെ ട്രയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയിസ് മോഡുലേഷൻ എന്നീ വിഷയങ്ങളെല്ലാം ചേർന്നതാണ് ഈ ഒറ്റ കോഴ്‌സ്.

ഈ വിഷയങ്ങളിൽ പരിശീലനം നേടി ഏറെ തൊഴിൽ സാദ്ധ്യതയുള്ള സർക്കാർ അംഗീകൃത ഡിപ്ലോമ നേടാം. കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തെ സെന്ററിൽ ഇപ്പോൾ അഡ്മിഷൻ സമയമാണ്. സെന്ററിൽ പ്രവർത്തിക്കുന്ന അക്കാഡമിയുടെ റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും.

രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് നാല് മണി വരെയാണ് ക്ലാസ്. പ്ലസ് ടു പാസായിരിക്കണം എന്നതാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ഇല്ല. ഫീസ് 25,000 രൂപ ( മൂന്ന് തവണകളായി അടയ്ക്കാം )

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9744844522

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION, KERALA MEDIA ACADEMY, COURSE, ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY