
□ഉന്നതികൾ ഊരുകളാക്കി ഉത്തരവ്
തിരുവനന്തപുരം: പട്ടിക വർഗ വിഭാഗക്കാർ താമസിക്കുന്ന മേഖലകളെ 'ഊരു'കളാക്കി സർക്കാർ ഉത്തരവ് . കഴിഞ്ഞ സർക്കാർ 'ഉന്നതി' എന്നാക്കിയതാണ് തിരുത്തിയത്.
ഊര് എന്ന വിശേഷണം തിരിച്ചുവരുമന്ന് ആഗസ്റ്റ് 2ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.ആദിവാസി മേഖലകൾക്ക് 'സങ്കേതം', 'ഊര്' എന്നതിന് പകരം 'ഉന്നതി', 'പ്രകൃതി' എന്നീ പേരുകൾ നൽകണമെന്ന് 2024 ജൂൺ 18ലെ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ, പട്ടിക വർഗ്ഗക്കാരുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും പരമ്പരാഗത ആചാരങ്ങളുടെയും ഭാഗമാണ് 'ഊര്', 'സങ്കേതം', 'കുടി', 'ഊരുമൂപ്പന്മാർ', 'ഊരുകൂട്ടം' എന്നീ പദപ്രയോഗങ്ങൾ. ക വനാവകാശ നിയമത്തിലും ആസൂത്രണ പ്രക്രിയകളിലും 'ഊര്', 'ഊരുകൂട്ടം' എന്നീ പദങ്ങൾക്ക് പ്രാധാന്യമുണ്ട്. ഈ പദങ്ങൾ ഒഴിവാക്കുന്നത് തങ്ങളുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ബാധിക്കുമെന്ന് വിവിധ പട്ടികവർഗ്ഗ സംഘടനകൾ സർക്കാരിന് പരാതികൾ സമർപ്പിച്ചിരുന്നു.ഈ പരാതികളും പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ശുപാർശയും പരിഗണിച്ചാണ് 'ഊര്' മതിയെന്ന തീരുമാനത്തിലെത്തിയത്. 'സങ്കേതം' എന്ന വിശേഷണമുള്ളിടത്ത് അങ്ങനെ തുടരാം.
'ഉന്നതി' എന്ന് പേരു മാറ്റിയല്ലാതെ, പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം വരുത്താൻ കഴിഞ്ഞ സർക്കാരിനു സാധിച്ചില്ല''
- മന്ത്രി കെ..എ.തുളസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |