SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും

prison

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലുള്ള വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ശാരീരികമായോ മാനസികാ പ്രശ്നങ്ങളില്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്യാമെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. ഡിസ്ചാർജ് ചെയ്ത് ഉടൻ ജയിലിലേക്ക് മാറ്റും. തുടർന്ന് രണ്ട് കേസുകളിൽ അഫാന്റെ അറസ്റ്റും രേഖപ്പെടുത്തും. ജയിലേക്ക് മാറ്റിയാൽ ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ ഉടൻ അപേക്ഷ നൽകുമെന്ന് റൂറൽ എസ്.പി.സുദർശനൻ പറഞ്ഞു.അമ്മൂമ്മ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം അടൂർ പ്രകാശ് എം.പി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഗോകുലം മെഡിക്കൽ കോളേജിലെത്തി ഐ.സി.യുവിൽ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയെയും തുടർന്ന് ഉച്ചയ്ക്ക് 1.30 മണിയ്ക്ക് പാങ്ങോട്ടെത്തി അഫാന്റെ പിതാവ് അബ്ദുൾ റഹിമിനെയും കുടുംബാംഗങ്ങളെയും കണ്ടു. മകനെ കാണാൻ പോയോ എന്ന അടൂർ പ്രകാശിന്റെ ചോദ്യത്തിന്, എന്തിന് പോണം,ഇത്രയും ക്രൂരത ചെയ്തവനെ എനിക്ക് കാണണ്ട എന്നാണ് റഹിം പറഞ്ഞത്. വെഞ്ഞാറമ്മൂട് മുക്കന്നൂരിലെ ഫർസാനയുടെ വീട്ടിലെത്തി ഫർസാനയുടെ പിതാവ് സുനിൽ അൽത്താഫ്,മാതാവ് ഷീജ എന്നിവരെയും കണ്ട ശേഷമാണ് അടൂർ പ്രകാശ് മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA