SignIn
Kerala Kaumudi Online
Monday, 13 July 2026 3.32 AM IST

ബേബിക്കുട്ടന് നാടിന്റെ അന്ത്യാഞ്ജലി

police

​​കൊല്ലം: നാടക സംവിധായകൻ ബേബിക്കുട്ടന് (80) നാടിന്റെ യാത്രാമൊഴി. ഇന്നലെ വൈകിട്ട് മൂന്നോടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. പ്രിയ കലാകാരനെ അവസാനമായി യാത്രയാക്കാൻ ജനസാഗരം ഒഴുകിയെത്തി. മക്കളായ രാജേഷ്, രഞ്ജിഷ് എന്നിവർ ചേർന്ന് ചിതയ്ക്ക് തീകൊളുത്തി. മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, ഷിബു ബേബി ജോൺ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, സി.ആർ.മഹേഷ് എം.എൽ.എ, മുൻ ചവറ എം.എൽ.എ സുജിത്ത് വിജയൻപിള്ള എന്നിവരും ജില്ലാകളക്ടർ ആനി ജൂല തോമസ് ഉൾപ്പടെയുള്ള പ്രമുഖരും അന്ത്യോപചാരമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BABYKUTTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA