SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.07 AM IST

വന്ദേമാതരത്തെ രാഷ്ട്രീയ ആയുധമാക്കാൻ ബി.ജെ.പി

bjp

തിരുവനന്തപുരം: വന്ദേമാതര വിവാദത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബി.ജെ.പി. സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനം മുഴുവൻ വന്ദേമാതരം ആലപിച്ച് ആഘോഷം നടത്താൻ ഇന്നലെ ചേർന്ന പാർട്ടി കോർ കമ്മിറ്റിയോഗം തീരുമാനിച്ചു.വന്ദേമാതരത്തിലെ ഹിന്ദുസംസ്ക്കാരത്തെ സൂചിപ്പിക്കുന്ന ചരണങ്ങൾ പാടാൻ മുസ്ലിം ലീഗിന് താൽപര്യമില്ലാത്തത് ഉയർത്തിക്കാട്ടാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫണ്ട് വിവാദവും പാർട്ടിയിൽ പടലപ്പിണക്കമെന്ന വ്യാജപ്രചരണം അതിജീവിക്കാനും പ്രവർത്തകരുടെ ഉൗർജ്ജസ്വലത വീണ്ടെടുക്കാനുമാണ് ഈ നീക്കം.

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അഭിമാനിക്കാവുന്ന വിജയമാണ് ഉണ്ടായത്. പിന്നീടുണ്ടായ ചില സംഭവങ്ങളും വ്യാജപ്രചരണങ്ങളും പ്രതിച്ഛായയെ ബാധിച്ചതായി യോഗം വിലയിരുത്തി.ഫണ്ട് തിരിമറി വ്യാജ പ്രചരണമാണെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാനായില്ലെന്ന അഭിപ്രായം യോഗത്തിലുണ്ടായി.

യു.ഡി.എഫ്.ഭരണത്തിൽ മുസ്ലിം ലീഗിന് അമിത പ്രാധാന്യം ലഭിക്കുന്നതായി പാർട്ടി കരുതുന്നു.ബി.ജെ.പി.ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലും പാർട്ടിക്ക് കൂടുതൽ വേരുകളുള്ള ജില്ലകളിലും ഭരണത്തിന്റെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിൽ പക്ഷപാതമുണ്ടെന്ന ആക്ഷേപം ശക്തമാണെന്ന് കോർ കമ്മിറ്റിയോഗത്തിൽ നേതാക്കൾ അറിയിച്ചു.മഴക്കെടുതി വിതരണത്തൽ പോലും പക്ഷപാതം കാണിക്കുന്ന അനുഭവമുണ്ടായി.ഇതിനെ ചെറുക്കാൻ പാർട്ടി സമരത്തിനിറങ്ങും.

കേന്ദ്ര സർക്കാരിനോട് കലഹിക്കേണ്ടെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിലപാട് കാപട്യമാണെന്നും വിലയിരുത്തി.പി.എം.ശ്രീ വേണമെന്ന് പറയുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്. വന്ദേമാതരം പൂർണ്ണമായി സത്യപ്രതിജ്ഞയ്ക്ക് പാടാൻ അനുവദിച്ച മുഖ്യമന്ത്രി സ്വാതന്ത്ര്യദിനമായപ്പോഴേക്കും നിലപാട് മാറ്റി.ഇത് മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങുന്നത് കൊണ്ടാണ്.

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായ "മിഷൻ 1000" ന്റെ പുരോഗതി കോർ കമ്മിറ്റി വിലയിരുത്തി.മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായ സംഭവത്തിൽ സംസ്ഥാന സർക്കാരിനും ബന്ധപ്പെട്ട മന്ത്രിക്കും വീഴ്ചയുണ്ടായി.ഇതിനെതിരെ പ്രക്ഷോഭം നടത്താനും തീരുമാനിച്ചതായി അറിയുന്നു.

തീ​രാ​തെ​ ​വ​ന്ദേ​മാ​ത​ര​ ​വി​വാ​ദം,
സ​ർ​ക്കാ​രി​ൽ​ ​ആ​ശ​യക്കു​ഴ​പ്പം,

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​ഗീ​ത​മാ​യ​ ​വ​ന്ദേ​മാ​ത​രം​ ​പൂ​ർ​ണ​രൂ​പ​ത്തി​ൽ​ ​ആ​ല​പി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​ക​ത്തി​നെ​ ​ചൊ​ല്ലി​യു​ള​ള​ ​വി​വാ​ദം​ ​തീ​രു​ന്നി​ല്ല.​ ​വി​വാ​ദ​ ​ക​ത്ത് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​പി​ൻ​വ​ലി​ച്ച​തു​മി​ല്ല.​ ​എ​ന്നാ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നി​ർ​ദ്ദേ​ശം​ ​ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ​മ​ന്ത്രി​മാ​ർ​ ​പ​ര​സ്യ​നി​ല​പാ​ടെ​ടു​ത്ത​ത് ​സ​ർ​ക്കാ​രി​ൽ​ ​ത​ന്നെ​ ​ആ​ശ​യ​കു​ഴ​പ്പ​മു​ണ്ടെ​ന്ന​ ​സൂ​ച​ന​യാ​യി.​ ​സം​സ്ഥാ​ന​ത്ത് ​ന​ട​ക്കു​ന്ന​ ​ഹ​ർ​ ​ഘ​ർ​ ​തി​രം​ഗ​യി​ലും​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​സ​ർ​ക്കാ​ർ​ ​ഒാ​ഫീ​സു​ക​ളി​ലും​ ​ന​ട​ക്കു​ന്ന​ ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ലും​ ​വ​ന്ദേ​മാ​ത​രം​ ​പൂ​ർ​ണ്ണ​മാ​യോ​ ​ഭാ​ഗി​ക​മാ​യോ​ ​ആ​ല​പി​ക്കു​മോ​ ​എ​ന്ന​തി​ലും​ ​വ്യ​ക്ത​ത​യി​ല്ല.​ ​വ​ന്ദേ​മാ​ത​രം​ ​ആ​ല​പി​ച്ച് ​നാ​ടു​മു​ഴു​വ​ൻ​ ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം​ ​ന​ട​ത്താ​ൻ​ ​ബി.​ജെ.​പി.​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ആ​ഗ​സ്റ്റ് 9​മു​ത​ൽ​ 17​ ​വ​രെ​ ​സ്വാ​ത​ന്ത്ര്യ​ദി​ന​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​'​ഹ​ർ​ ​ഘ​ർ​ ​തി​രം​ഗ​'​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ​രി​പാ​ടി​ക​ളി​ൽ​ ​വ​ന്ദേ​മാ​ത​രം​ ​പൂ​ർ​ണ​മാ​യി​ ​ആ​ല​പി​ക്ക​ണ​മെ​ന്നാ​ണ് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​സ​ർ​ക്കു​ല​ർ.​ ​കേ​ന്ദ്ര​ ​സാം​സ്‌​കാ​രി​ക​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​പ്ര​ത്യേ​ക​നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണി​തെ​ന്നും​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ജി​ല്ല​ക​ളി​ലെ​ ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം​ ​സം​ബ​ന്ധി​ച്ച് ​പ്രേ​ട്ടോ​ക്കോ​ൾ​ ​വി​ഭാ​ഗം​ ​പു​റ​ത്തി​റ​ക്കി​യ​ ​സ​ർ​ക്കു​ല​റി​ൽ​ ​വ​ന്ദേ​മാ​ത​രം​ ​ആ​ല​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​പ​രാ​മ​ർ​ശ​മി​ല്ല.​ ​ഇ​തും​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​സ​ർ​ക്കു​ല​റി​നെ​ച്ചൊ​ല്ലി​യു​ള്ള​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​വ​ർ​ദ്ധി​പ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA