
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് ജൂൺ 2ന് രാവിലെ 11ന് ശാസ്തമംഗലം കമ്മിഷൻ ഓഫീസിലെ കോർട്ട് ഹാളിൽ നടക്കും. ചെയർമാൻ എ.എ. റഷീദ് ഹർജികൾ പരിഗണിക്കും. നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കും.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് പങ്കെടുക്കാം. നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, 9746515133 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ പരാതി സമർപ്പിക്കാം .
സ്കൂൾ പരിസരങ്ങളിൽ
തൂഫാൻ കർശനമാക്കും
തിരുവനന്തപുരം:സ്കൂൾ പരിസരങ്ങളിലെ ലഹരി ഉപഭോഗവും വില്പനയും തടയുന്നതിന് ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ കർശനമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ സജ്ജമായി. സ്കൂൾബസ്സുകൾ, കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് ഗതാഗത വകുപ്പും ഉറപ്പാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങളുടെ ഇലക്ട്രിക് സംബന്ധമായവ ഒഴികെയുള്ള ഫിറ്റ്നസ് ,അതത് തദ്ദേശ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയർമാർ പരിശോധിച്ച് ഉറപ്പുവരുത്തി. അംഗീകൃത വയർമാൻമാരാണ് ഇലക്ട്രിക് പരിശോധന നടത്തിയത്. ആക്ടിവിറ്റി പുസ്തകങ്ങൾ ജൂൺ 10നു മുൻപു നൽകും.
എസ്.എസ്.എൽ.സി മൂല്യനിർണ്ണയത്തിലെ മാറ്റമാണ് ഈ വർഷത്തെ പ്രധാനം. ഓരോ സബ്ജക്ടിനും 30 ശതമാനം മിനിമം മാർക്ക് കുട്ടി നേടണം. നിരന്തര മൂല്യനിർണയത്തിലും വാരിക്കോരി മാർക്ക് നൽകാനാകില്ല. ഇതോടെ വിജയശതമാനം കഴിഞ്ഞ കൊല്ലത്തേക്കാൾ പത്തുശതമാനമെങ്കിലും കുറയുമെന്നാണ് കണക്കുകൂട്ടൽ.
രണ്ടു പി.എസ്.സി അംഗങ്ങൾ കൂടി വിരമിച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനംഗങ്ങളായ എസ്. വിജയകുമാരൻ നായർ, ഡോ. മിനി സക്കറിയാസ് എന്നിവർ വിരമിച്ചു. വിരമിച്ച അംഗങ്ങൾക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ യാത്രയയപ്പ് നൽകി. പി.എസ്.സി. ചെയർമാൻ ഡോ.എം.ആർ.ബൈജു അദ്ധ്യക്ഷനായി.സെക്രട്ടറി സാജു ജോർജ്ജ്,കമ്മീഷനംഗങ്ങളായ ഡോ.ശ്രീകുമാർ എസ്, എസ്.എ. സെയ്ഫ് എന്നിവർ പങ്കെടുത്തു.
അഭിമുഖം
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ(നാച്ചുറൽ സയൻസ്) (കാറ്റഗറി നമ്പർ 602/2024) തസ്തികയിലേക്ക് ജൂൺ 3,4,5 തീയതികളിൽ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2(കാറ്റഗറി നമ്പർ 490/2024-എൽ.സി./എ.ഐ) തസ്തികയിലേക്ക് ജൂൺ 3ന് രാവിലെ 9.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ(കാറ്റഗറി നമ്പർ 96/2025) തസ്തികയിലേക്ക് ജൂൺ 5,17,18,19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |