
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീബാല ത്രിപുരസുന്ദരി ദേവീക്ഷേത്രത്തിൽ പൗർണ്ണമിയായ നാളെ നട തുറക്കും. പതിവ് പൂജകൾക്ക് പുറമേ രാവിലെ ഒമ്പതിന് ഉഗ്രചാമുണ്ഡി ദേവിയുടെ പുതിയ ശ്രീകോവിലിൽ വാതിൽപ്പടി വയ്ക്കുന്ന ചടങ്ങുണ്ടായിരിക്കും. ആദിപരാശക്തിയുടെ ശ്രീകോവിലിന് സമീപമാണ് ഉഗ്രചാമുണ്ഡിയുടെ ശ്രീകോവിൽ നിർമ്മിക്കുന്നത്. രാവിലെ ദേവീമാഹാത്മ്യ പാരായണം. വൈകിട്ട് 4.30 മുതൽ ഡാൻസ്, നൃത്ത ശില്പം. രാത്രി 10ന് വലിയ ഗുരുസിയോടെ നട അടയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |