SignIn
Kerala Kaumudi Online
Sunday, 31 May 2026 12.47 AM IST

പാലിയേറ്റീവ് കെയർ ഗ്രിഡ്

stethoscope

തിരുവനന്തപുരം: ദേശീയ ആരോഗ്യ മിഷനുമായി (എൻഎച്ച്എം) ചേർന്ന് സാങ്കേതിക സർവകലാശാല പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിക്കും. ഇതിനായി ധാരണാപത്രം ഒപ്പിട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സർക്കാർ, സന്നദ്ധ മേഖലകളിലുള്ള മുഴുവൻ പാലിയേറ്റീവ് കെയർ യൂണിറ്റുകളേയും സംയോജിപ്പിച്ചു കൊണ്ടാണിത്. രോഗികളുടെ ഡേറ്റ പങ്കിടുന്നതിനും പാലിയേറ്റീവ് കെയറിന്റെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്നതിനും ഗ്രിഡ് നെറ്റ്‌വർക്ക് സഹായിക്കും. മന്ത്രി ആർ.ബിന്ദുവിന്റെ ചേംബറിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പിട്ടത്. വിദ്യാർത്ഥികൾക്ക് പാലിയേറ്റീവ് കെയർ ഗ്രിഡിൽ ആറുമാസത്തെ ഇന്റേൺഷിപ്പുമുണ്ടാവും. വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ്, സിൻഡിക്കേറ്റംഗം ഐ ബി സതീഷ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA