SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.27 AM IST

സ്‌കൂളുകളിൽ പഠന പിന്തുണാ പരിപാടിക്ക് ഇന്ന് തുടക്കം  ബഹിഷ്കരിക്കാൻ അദ്ധ്യാപക സംഘടനകൾ 

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി പ്രത്യേക പഠന പിന്തുണാ പരിപാടിക്ക് ഇന്ന് തുടക്കമാകും.എന്നാൽ കൊടുംചൂടിൽ കൂടിയാലോചനകളില്ലാതെ നടത്തുന്ന ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അറിയിച്ചു.

2025-26 അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് ലഭിക്കാത്തവർക്കാണ് പരിശീലനം. 5 മുതൽ 8 വരെ ക്ലാസുകളിൽ 'ഇ" ഗ്രേഡ് ലഭിച്ചവർക്കും ഒമ്പതാം ക്ലാസിൽ 'ഡി", 'ഇ" ഗ്രേഡുകൾ ലഭിച്ചവരെയുമാണ് ഉൾപ്പെടുത്തുക.ഏഴ് ദിവസത്തെ പരിശീലനത്തിന് ശേഷം വിദ്യാർത്ഥികൾക്കായി പുനഃവിലയിരുത്തൽ നടത്തും.മേയ് 2ന് പരിഷ്കരിച്ച പരീക്ഷാഫലം പ്രഖ്യാപിക്കും.കുട്ടികളെ തോൽപ്പിക്കാതെ തന്നെ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പരിഗണന നൽകി മുൻനിരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ബ്രിഡ്ജിംഗ് ക്ലാസുകൾ

പുനർമൂല്യനിർണയത്തിന് ശേഷവും നിശ്ചിത സ്കോർ നേടാൻ കഴിയാത്ത 5 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികളെ അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും അവർക്ക് രണ്ടാഴ്ചത്തെ 'ബ്രിഡ്ജിംഗ് ക്ലാസുകൾ" നൽകി പഠനലക്ഷ്യങ്ങളിൽ എത്തിക്കണമെന്ന് നിർദ്ദേശമുണ്ട്.എന്നാൽ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഈ ഇളവ് ബാധകമല്ല.

അ​വ​ധി​ക്കാ​ല​ ​ക്ലാ​സു​കൾ
ബ​ഹി​ഷ്ക​രി​ക്കും​:​ ​കെ.​പി.​എ​സ്.​ടി.എ

​കൊ​ടും​ചൂ​ടി​ൽ​ ​യാ​തൊ​രു​ ​കൂ​ടി​യാ​ലോ​ച​ന​യു​മി​ല്ലാ​തെ​ ​ന​ട​ത്തു​ന്ന​ ​പ​ഠ​ന​ ​പി​ന്തു​ണാ​ക്ലാ​സു​ക​ൾ​ ​ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​യാ​യ​ ​കെ.​പി.​എ​സ്.​ടി.​എ.​ ​മ​ദ്ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ​ക്ലാ​സ് ​ന​ട​ത്താ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ​ ​ഉ​ത്ത​ര​വി​നു​ ​വി​രു​ദ്ധ​മാ​ണ് ​ഇ​ത്ത​രം​ ​ക്ലാ​സു​ക​ളെ​ന്നും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​കെ.​അ​ര​വി​ന്ദ​ൻ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി.​സു​നി​ൽ​കു​മാ​ർ,​ ​ട്ര​ഷ​റ​ർ​ ​വ​ട്ട​പ്പാ​റ​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

മ​ദ്ധ്യ​വേ​ന​ല​വ​ധി​ക്ക് ​കു​ട്ടി​ക​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ഹ​നി​ക്കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ക്ലാ​സു​ക​ൾ​ ​പാ​ടി​ല്ലെ​ന്ന് ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​നും​ ​ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്.​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​അ​വ​ധി​ക്കാ​ലം​ ​ക​വ​ർ​ന്നെ​ടു​ക്കാ​നു​ള്ള​ ​ഇ​ത്ത​രം​ ​ഗൂ​ഢ​ശ്ര​മ​ങ്ങ​ൾ​ ​ചെ​റു​ത്തു​ ​തോ​ൽ​പ്പി​ക്കു​മെ​ന്നും​ ​പ്ര​ഹ​സ​ന​ങ്ങ​ളാ​യ​ ​ഇ​ത്ത​രം​ ​പ​രി​പാ​ടി​ക​ൾ​ ​അ​വ​സാ​നി​പ്പി​ച്ച് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​കാ​ര്യ​ക്ഷ​മ​മാ​വ​ണ​മെ​ന്നും​ ​കെ.​പി.​എ​സ്.​ടി.​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.