
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ ശാഖകളിലായി ഫൊറൻസിക് സയൻസ് ഉപരിപഠനത്തിന് അവസരം. ബി.എസ്‌സി, എം.എസ്‌സി, എം.എ, എം.ബി.എ, ബി.ടെക്, എം.ഫാം, എൽ എൽ.ബി തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം. അവസാന തീയതി: ജൂൺ 10. വെബ്സൈറ്റ്: nfsu.ac.in.
പ്രോഗ്രാമുകൾ, സ്പെഷ്യലൈസേഷൻ
..............................................................
* എം.എസ്‌സി പ്രോഗ്രാമുകൾ:- ഫൊറൻസിക് സയൻസ്, ഫൊറൻസിക് ബയോടെക്നോളജി, മൾട്ടിമീഡിയ ഫൊറൻസിക്സ്, ഫൊറൻസിക് നാനോടെക്നോളജി, ടോക്സിക്കോളജി, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഫൊറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി, എൻവയൺമെന്റൽ ഫൊറൻസിക്സ്, ഹോംലാൻഡ് സെക്യൂരിറ്റി, ന്യൂറോ സൈക്കോളജി, ഫൊറൻസിക് സൈക്കോളജി, ഫൊറൻസിക്സ് അനലറ്റിക്കിൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫൊറൻസിക്സ് ഫുഡ് അനാലിസിസ്, ഡിജിറ്റൽ ഫൊറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി.
* എം.ടെക് പ്രോഗ്രാമുകൾ:- സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റ സയൻസ്, ഫൊറൻസിക് സ്ട്രക്ചറൽ എൻജിനിയറിംഗ്.
* എം.എ പ്രോഗ്രാമുകൾ:- മാസ് കമ്യൂണിക്കേഷൻ & ഫൊറൻസിക് ജേർണലിസം, പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ്, ക്രിമിനോളജി, ക്ലിനിക്കൽ സൈക്കോളജി.
* എം.ബി.എ പ്രോഗ്രാമുകൾ:- ഫൊറൻസിക് അക്കൗണ്ടിംഗ് & ഇൻവെസ്റ്റിഗേഷൻ, സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്, ഹോസ്പിറ്റൽ & ഹെൽത്ത്കെയർ മാനേജ്മെന്റ്, ഫിൻടെക് ഫൊറൻസിക്, ബിസിനസ് അനലറ്റിക്സ് & ഇന്റലിജൻസ്.
* എൽ എൽ.എം പ്രോഗ്രാമുകൾ:- സൈബർ ലാ & സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ, ക്രിമിനൽ ലാ & ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ.
* എം. ഫാം പ്രോഗ്രാമുകൾ:- ഫൊറൻസിക് ഫാർമസി, ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്.
* ബി.എസ്‌സി പ്രോഗ്രാമുകൾ:- ഫൊറൻസിക് സയൻസ്, ക്രിമിനോളജി & ഫൊറൻസിക് സയൻസ്, എൽ എൽ.ബി -ഓണേഴ്സ്.
* ബി.ടെക് പ്രോഗ്രാമുകൾ:- കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് (സൈബർ സെക്യൂരിറ്റി), സിവിൽ എൻജിനിയറിംഗ്.
കാമ്പസുകൾ: ഗാന്ധിനഗർ, ചെന്നൈ, ഗോവ, ഡൽഹി, ഭോപാൽ, ത്രിപുര, ഗുവാഹട്ടി, ധാർവാഡ്, റായ്പുർ, ഭുവനേശ്വർ, ജയ്പുർ, നാഗ്പുർ, വാരാണസി.
തിരഞ്ഞെടുപ്പ്:- സി.യു.ഇ.ടി പി.ജി/ യു.ജി അല്ലെങ്കിൽ ജെ.ഇ.ഇ മെയിൻ/GATE/CAT/CLAT PG തുടങ്ങിയ സ്കോറുകൾ വഴിയാണ് പ്രവേശനം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |