
തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്‌നോളജിയിൽ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി, എം.ടെക് , മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത്, ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ & അനസ്‌തേഷ്യ ടെക്‌നോളജി കോഴ്‌സുകൾക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം. ഡി.എം, എം.സി.എച്ച്, ഡി.എൻ.ബി കഴിഞ്ഞവർക്ക് പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പിഎച്ച്.ഡി ഫിസിക്കൽ സയൻസസ്, കെമിക്കൽ, ബയോളജിക്കൽ, ബയോമെഡിക്കൽ സയൻസസ്, ബയോഎൻജിനിയറിംഗ്, ബയോമെറ്റീരിയൽ സയൻസ് & ടെക്‌നോളജി, മെഡിക്കൽ & ഹെൽത്ത് സയൻസസ് എന്നിവയിൽ അപേക്ഷിക്കാൻ യു.ജി.സി /CSIR/ ICMR/ DBTയിൽ ജെ.ആർ.എഫ് യോഗ്യത വേണം. www.sctimst.ac.in.
നീറ്റ് പി.ജി അഞ്ചാം റൗണ്ട് കൗൺസിലിംഗ്
മെഡിക്കൽ പി.ജി പ്രവേശനത്തിന് നാലാം സ്‌ട്രേ റൗണ്ടിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്താൻ അഞ്ചാമത് കൗൺസിലിംഗ് കൂടിയുണ്ട്. നീറ്റ് പി.ജി കട്ട് ഓഫ് മാർക്ക് അഞ്ചു പെർസെൻറ്റിലായി കുറച്ചിട്ടുണ്ട്. രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ നോൺ ക്ലിനിക്കൽ പി.ജി സീറ്റുകൾ ഇനിയും ബാക്കിയുണ്ട്. മഹാരാഷ്ട്ര, കർണാടക, പുതുച്ചേരി, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ, ബീഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷ സെല്ലിലേക്ക് പുതുതായി രജിസ്റ്റർ ചെയ്യാം. www.mahacet.org, www.cetonline.karnataka.gov.in
ഡൽഹി സർവകലാശാല ലാ പ്രോഗ്രാം
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡൽഹി യൂണിവേഴ്‌സിറ്റി സി.യു.ടി എൽഎൽ.ബി, എൽഎൽ.എം പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാർച്ച് 25 ന് എൽഎൽ.ബി പ്രവേശന പരീക്ഷയും 26 ന് എൽഎൽ.എം പ്രവേശന പരീക്ഷയും നടക്കും.
ഓർമിക്കാൻ...
നീറ്റ് യു.ജി: നീറ്റ് യു.ജി 2025 രജിസ്ട്രേഷൻ മാർച്ച് 7 വരെ. അവസാന നിമിഷ തിരക്ക് മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിവതും നേരത്തെ രജിസ്ട്രേഷൻ- ഫീസ് പേയ്മെന്റ് നടപടികൾ പൂർത്തിയാക്കണമെന്ന് എൻ.ടി.എ. https://www.nta.ac.in.
2. ഇഗ്നോ അപേക്ഷ:- ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി 2025 അക്കാഡമിക് വർഷത്തിൽ നടത്തുന്ന ODL, ഓൺലൈൻ മോഡ് പ്രോഗ്രാമുകളിലേക്ക് 15 വരെ അപേക്ഷിക്കാം. ignouadmission.samarth.edu.in.
CUET UG 2025ന് അപേക്ഷിക്കാം
ന്യൂഡൽഹി: സെൻട്രൽ, സ്റ്റേറ്റ്, പ്രൈവറ്റ്, ഡീംഡ് യൂണിവേഴ്സിറ്റികളിലെ വിവിധ അണ്ടർ ഗ്രാജ്വറ്റ് പ്രോഗ്രാം പ്രവേശനത്തിനായി എൻ.ടി.എ നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് മാർച്ച് 22 വരെ അപേക്ഷിക്കാം. 23 വരെ ഫീസ് അടയ്ക്കാം. വെബ്സൈറ്റ്: http://cuet.nta.nic.in.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ എഴുതാം. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ആണിത്. വിവിധ യൂണിവേഴ്സിറ്റികൾ നടത്തുന്ന പ്രോഗ്രാമുകളെക്കുറിച്ച് അറിയാൻ http://cuet.nta.nic.in/university കാണുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |