SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.59 AM IST

കശുഅണ്ടി കേസ്: അപ്പീലുമായി ചന്ദ്രശേഖരനും രതീഷും

a

കൊച്ചി: 80 കോടിയുടെ കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതിനെതിരെ പ്രതികളായ ആർ. ചന്ദ്രശേഖരനും കെ.എ. രതീഷും ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിച്ചെങ്കിലും ഹർജിയിൽ അപാകതയുള്ളതിനാൽ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കടകംപള്ളി മനോജ് സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയിൽ സിംഗിൾ ബെഞ്ച് തുടർച്ചയായി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നായിരുന്നു പ്രോസിക്യൂഷൻ അനുമതി. സിംഗിൾ ബെഞ്ച് ഉത്തരവുകളെ അടക്കം പ്രതികൾ അപ്പീലിൽ ചോദ്യം ചെയ്യുന്നു.

കോടതി അലക്ഷ്യ ഹർജിയിലെ ഉത്തരവിനെതിരെ അപ്പീൽ നിലനിൽക്കുമോയെന്ന് കോടതി ചോദിച്ചു. വിചാരണാനുമതി നൽകിയതിനെയല്ലേ ചോദ്യം ചെയ്യേണ്ടത്? വിവിധ ഉത്തരവുകളെ ഒറ്റ അപ്പീലിൽ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന നിയമപ്രശ്‌നവും ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജിയിലെ ന്യൂനതകൾ പരിഹരിക്കപ്പെട്ടാൽ വാദം കേൾക്കാമെന്ന് വ്യക്തമാക്കി വിഷയം മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA