SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

ഒരു വർഷത്തിനകം രണ്ട് ലക്ഷം പേർക്ക് തൊഴിൽ: ഐസക്

thomas-isac

തിരുവനന്തപുരം: കേരളത്തിലെ രണ്ടുലക്ഷം യുവജനങ്ങൾക്ക് ഒരുവർഷത്തിനകം തൊഴിൽലഭ്യമാക്കുമെന്ന് കേരള നോളജ് ഇക്കണോമി മിഷൻ ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ റിസോഴ്സ് പേഴ്സൺമാരുടെ രണ്ടാംഘട്ട പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിലയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ നടന്ന പരിശീലനത്തിൽ വിവിധ തദ്ദേശസ് സ്ഥാപനങ്ങളിൽ നിന്ന് നൂറിലേറെ വോളണ്ടിയമാർ പങ്കെടുത്തു. കിലയുടെ ജില്ലാ ഫെസിലിറ്റേറ്റർ സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, അനൂപ് മാർക്കോസ് മാണി എന്നിവർ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISAC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA