
തിരുവനന്തപുരം: പിതൃസ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുന്ന കർക്കടകവാവ് നാളെ. ബലി ഒരുക്കത്തിനുള്ള ഒരിക്കൽ ദിനമാണിന്ന്. പൂർവികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം നേടുക എന്നതാണു ബലിതർപ്പണത്തിന്റെ അടിസ്ഥാനതത്വം.
പ്രധാന സ്നാനഘട്ടങ്ങളിൽ നാളെ പുലർച്ചെ 2 മുതൽ ബലിതർപ്പണം ആരംഭിക്കും. അമാവാസി പുലർച്ചെ 1.155 ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 2.30ന് അവസാനിക്കും. ദേവസ്വം ബോർഡ് കേന്ദ്രങ്ങളിൽ പുലർച്ചെ രണ്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ബലി തർപ്പണം.
ആലുവ മണപ്പുറം, വർക്കല പാപനാശം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുംമുഖം കടൽത്തീരം, അരുവിപ്പുറം ശിവക്ഷേത്രം, വയനാട് തിരുനെല്ലി ക്ഷേത്രം,തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, ചാവക്കാട് പഞ്ചവടി ശങ്കരനാരായണ ക്ഷേത്രം, പാഴൂർ പെരും തൃക്കോവിൽ തുടങ്ങിയവയാണ് പ്രധാന ബലിതർപ്പണകേന്ദ്രങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |