SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

കെ. സുധാകരൻ മുല്ലപ്പള്ളിയെ സന്ദർശിച്ചു 'ഞങ്ങൾ ഒരമ്മ പെറ്റ മക്കളെ പോലെ"

1

വടകര: മുല്ലപ്പള്ളി രാമചന്ദ്രനും താനും ഒരമ്മ പെറ്റമക്കളെ പോലെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളിയെ അദ്ദേഹത്തെ മുക്കാളിയിലെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു സുധാകരൻ. മുല്ലപ്പള്ളി കണ്ണൂരിൽ പാർട്ടിക്ക് അടിത്തറ പണിത നേതാവാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. ചെറിയ കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായതായി തിരിച്ചറിയുന്നു. ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സുധാകരൻ പറഞ്ഞു. തന്റെ അനുഭവ സമ്പത്ത് പാർട്ടി പ്രയോജനപ്പെടുത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് മുല്ലപ്പള്ളിയും പറഞ്ഞു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുക്കാളിയിലെ വസതിയിലെത്തിയാണ് സുധാകരൻ മുല്ലപ്പള്ളിയെ കണ്ടത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ, ജനറൽ സെക്രട്ടറി കെ. ജയന്ത്, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA