SignIn
Kerala Kaumudi Online
Sunday, 31 May 2026 11.10 AM IST

അഖില കേരള അഭിഭാഷക കലോത്സവം ഇന്നുമുതൽ കൊല്ലത്ത്

e

കൊല്ലം: കേരളത്തിലെ എൺപതോളം ബാർ അസോസിയേഷനുകളിലെ അഭിഭാഷക കലാകാരന്മാർ മാറ്റുരയ്ക്കുന്ന അഖില കേരള അഭിഭാഷക കലോത്സവം ഇന്നുമുതൽ 27 വരെ കൊല്ലത്ത് നടക്കും. ഇന്ന് വൈകിട്ട് 4ന് ആനന്ദവല്ലീശ്വരം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൊല്ലം ബാർ അസോ. പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ അദ്ധ്യക്ഷനാകും. മേയർ ഹണി ബഞ്ചമിൻ, പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് പി.മായാദേവി എന്നിവർ മുഖ്യാതിഥികളാകും. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.വി.നൈന, ഡെപ്യൂട്ടി മേയർ എസ്.ജയൻ, അഡ്വ. പി.സന്തോഷ് കുമാർ, അഡ്വ. പി.സജീവ് ബാബു, അഡ്വ. രാജീവ് വിളയിൽ, എസ്.രാധാകൃഷ്ണപിള്ള എന്നിവർ സംസാരിക്കും. കൊല്ലം ബാർ അസോ. സെക്രട്ടറി അഡ്വ. എ.കെ.മനോജ് സ്വാഗതവും ഡയറക്ടർ അഡ്വ. അമ്പിളി ജബ്ബാർ നന്ദിയും പറയും.

പത്ത് വേദികളിലായാണ് മത്സരങ്ങൾ. 27ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം കേരള ഹൈക്കോടതി ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എം.നൗഷാദ്, പി.സി.വിഷ്ണുനാഥ് എന്നിവ‌‌‌ർ മുഖ്യാതിഥികളാകും. കെ.ബി.എ ഡയറക്ടർ അഡ്വ. രേണു ജി.പിള്ള നന്ദി പറയും. തുടർന്ന് കൊല്ലം ബാറിലെ അഭിഭാഷകർ അവതരിപ്പിക്കുന്ന ലഘുനാടകം കൂട്ടില്ലാ കുടുംബം അരങ്ങേറും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA