
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഐ.എ.എസ് അസോസിയേഷൻ നൽകിയ അഞ്ച് കേസുകളിലും തോറ്റതിന്റെ കേടുതീർക്കാനുള്ള പ്രതികാരമാണ് തനിക്കെതിരായ സസ്പെൻഷനെന്ന് പ്രിൻസിപ്പൽസെക്രട്ടറി ഡോ.ബി.അശോക് പറഞ്ഞു. സർക്കാരിന്റെ ചട്ടവിരുദ്ധമായ നടപടികളെല്ലാം റദ്ദാക്കപ്പെട്ടു. അഖിലേന്ത്യാ ചട്ടപ്രകാരം പാലിച്ചേപറ്റൂവെന്ന് ഉത്തരവുണ്ടായി. ഇത് സർക്കാരിന് തിരിച്ചടിയായിരുന്നു. അതോടെ തന്നെ സർക്കാരിന് പുറത്തേക്ക് മാറ്റാനുള്ള ഉഡായിപ്പുകളും തന്ത്രങ്ങളും പ്രയോഗിച്ചു. 10 കോടി ചെലവിൽ തദ്ദേശകമ്മിഷൻ രൂപീകരിച്ച് അതിലേക്ക് മാറ്റാനൊരുങ്ങിയെങ്കിലും ട്രൈബ്യൂണൽ റദ്ദാക്കി. ജൂനിയർ തസ്തികയായ കെ.ടി.ഡി.എഫ്.സി എം.ഡിയാക്കിയതും കോടതി മരവിപ്പിച്ചു. സർക്കാർ നാണംകെട്ട പരാജയമേറ്റുവാങ്ങി. ഇതിന്റെ ക്ഷീണം തീർക്കാനാണ് സസ്പെഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |