SignIn
Kerala Kaumudi Online
Sunday, 31 May 2026 3.18 AM IST

ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാഫലം

a

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നാലാം ബാച്ച് നാലാം സെമസ്റ്റർ യു.ജി ബി.സി.എ 2024 ജനുവരി അഡ്മിഷൻ പ്രോഗ്രാമിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്‌സൈറ്റിലും സ്റ്റുഡന്റ് പോർട്ടൽ ലോഗിനിലും ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ച ശേഷം ഡൗൺലോഡ് ചെയ്യാം. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കാനും ജൂൺ 12 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA