SignIn
Kerala Kaumudi Online
Monday, 25 May 2026 1.44 PM IST

കെ.എസ്.ആർ.ടി.സി പെൻഷൻ പരിഷ്കരണം സർക്കാർ പരിഗണനയിൽ

p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ പരിഷ്കകരിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. 2011ലാണ് ഏറ്റവും ആവസാനമായി പരിഷ്കരിച്ചത്. 43,000 പെൻഷൻകാരാണുള്ളത്.

കഴിഞ്ഞ 8 വർഷമായി പൂർണമായും സർക്കാർ സഹായത്തോടെയാണ് കെ.എസ്.ആർ.ടി.സി പെൻഷൻ നൽകുന്നത്. 14 വർഷമായി പെൻഷൻ പരിഷ്കരിക്കാത്തതിനെതിരെ പെൻഷൻകാരുടെ സംഘടന ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൂന്നു മാസത്തിനകം സർക്കാർ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ജനുവരി 5ലെ കോടതി ഉത്തരവ്. കോടതി നിർദ്ദേശം പാലിക്കാത്തതിനാൽ സംഘടന ഏപ്രിൽ 6ന് കോടതി അലക്ഷ്യ ഹർജി നൽകിയിരിക്കെയാണ് സർക്കാർ ഫയൽ നീക്കം നടത്തിയത്. ഫയൽ ഗതാഗത വകുപ്പ് ധനവകുപ്പിന് കൈമാറിയിട്ടുണ്ട്.

2018 മുതൽ സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷൻ വിതരണം. സഹകരണ സംഘങ്ങൾ പെൻഷൻ നൽകുകയും സർക്കാർ തുക നൽകുകയുമാണ് ചെയ്യുന്നത്. നിലവിൽ 73 കോടിയാണ് പെൻഷൻ വിതരണത്തിന് വേണ്ടത്. കെ.എസ്.ആർ.ടി.സിയാണ് നേരത്തേ പെൻഷൻ നൽകിയിരുന്നത്. കോർപ്പറേഷന്റെ സാമ്പത്തികനില തകരുകയും പെൻഷൻ തുടർച്ചയായി മുടങ്ങുകയും ചെയ്തപ്പോൾ ആദ്യം പകുതി ബാദ്ധ്യതയും പിന്നീട് മുഴുവനും സർക്കാർ ഏറ്റെടുക്കുകയായിരുന്നു.കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ അവസാനമായി പരിഷ്‌കരിച്ചത് 2011 മാർച്ച് മുതൽ അഞ്ച് വർഷത്തേക്കായിരുന്നു. അതിന്റെ കാലാവധി 2016 ഫെബ്രുവരിയിൽ അവസാനിച്ച സാഹചര്യത്തിൽ ഇടക്കാലാശ്വാസമായി 500 രൂപ അധികമായി നൽകി വരുന്നു.

കുറഞ്ഞ പെൻഷൻ

1,350 രൂപ: വെള്ള കാർഡും

ട്രാൻസ്പോർട്ട് പെൻഷൻകാരിൽ നാലായിരിത്തിലേറെ പേർ എസ്ഗ്രേഷ്യ പെൻഷൻകാരാണ്. അവർക്ക് ഒരു മാസം കിട്ടുന്നത് 1,350 രൂപയാണ്. സർക്കാരിന്റെ ക്ഷേമ പെൻഷന്റെ തുക 2,000 മായി വർദ്ധിപ്പിച്ചപ്പോഴും ഇവരെ പരിഗണിച്ചില്ല. ഇവരിൽ മിക്കവർക്കും സൗജന്യ റേഷൻ പോലുമില്ല. കൈയ്യിലുളളത് വെള്ള റേഷൻ കാർഡാണ്.8,000 രൂപ മുതൽ 12,000 രൂപ വരെ വാങ്ങുന്നവരാണ് ട്രാൻസ്പോർട്ട് പെൻഷൻകാരിൽ അധികവും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA