SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.59 AM IST

കേരള സർവകലാശാല പി.ജി സ്‌പോട്ട് അലോട്ട്‌മെന്റ്

a

സർക്കാർ, എയ്ഡഡ്, സ്വാശ്രയ, യു.ഐ.​റ്റി., ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീ​റ്റുകളിലേക്ക് മേഖലാ തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. ആലപ്പുഴ മേഖലയിലെ കോളേജുകളിലേക്ക് 13 നും കൊല്ലം മേഖലയിൽ 14 നും തിരുവനന്തപുരം മേഖലയിൽ 17, 18 തീയതികളിലുമാണ് അലോട്ട്മെന്റ്. വിവരങ്ങൾ https://admissions.keralauniversity.ac.in/pg2026 വെബ്സൈറ്റിൽ.

കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് രജിസ്​റ്റർ ചെയ്യാൻ അവസാന അവസരം നൽകുന്നു. 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/pg2026

ജർമ്മൻ പഠനവിഭാഗം നടത്തുന്ന ജർമ്മൻ എ2 കോഴ്സിൽ പ്രവേശനത്തിന് 31ന് വൈകിട്ട് നാലിനകം അപേക്ഷിക്കാം. വെബ്സൈറ്റ്- https://keralauniversity.ac.in/german

രണ്ടാം സെമസ്​റ്റർ എം.എഡ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA