SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തൽ : തമിഴ് നാടിന്റെ രാഷ്ട്രീയ മുതലെടുപ്പ് , കടമ്പകൾ മറികടക്കുക എളുപ്പമല്ല

mullaperiyar

കൊച്ചി: കേരളവുമായി കൈകോർത്ത് മറികടക്കേണ്ട കടമ്പകൾ നിലനിൽക്കേ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന തമിഴ്നാടിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിന് വെല്ലുവിളിയുടെ സ്വരം.

2006ലും 2014ലും അനുകൂലമായി ലഭിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനമാണ് നടത്തിയത്. കാരണം കടമ്പകൾ ബാക്കിനിൽക്കുന്നു.

1979ൽ സെൻട്രൽ വാട്ടർ കമ്മിഷൻ നിർദ്ദേശിച്ചതിൽ ശേഷിക്കുന്ന മുഴുവൻ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി സ്വതന്ത്ര വിദഗ്ദ്ധർ സുരക്ഷ ഉറപ്പുവരുത്തിയശേഷം ജലനിരപ്പ് ഉയർത്താമെന്നാണ് സുപ്രീം കോടതി നിർദേശം. അതിന് ബേബി ഡാം പൊളിച്ച് സ്പിൽവേ ഉൾപ്പെടെ നിർമ്മിക്കണം. അണക്കെട്ടിന്റെ ബലപ്പെടുത്തൽ ജോലികളിൽ ബാക്കിയുള്ളത് കേരളത്തിനും തൃപ്തികരമായ വിധം പൂർത്തിയാക്കണം. 1895ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ ഡാമിന്റെയും 1979ന് ശേഷം നിർമ്മിച്ച പുതിയ കോൺക്രീറ്റ് ബാക്കിംഗിന്റെയും കാര്യക്ഷമത ഉറപ്പുവരുത്തണം.

ഇത്തവണ കാലവർഷം ആദ്യ രണ്ട് മാസം പിന്നിടുമ്പോഴും മുല്ലപ്പെരിയാറിലെ ജലനിരപ്പ് 115 അടിക്ക് താഴെയായിരുന്നു. 136 അടിയെങ്കിലും ഉണ്ടാകേണ്ട സമയത്താണിത്. തേനി ജില്ലയിൽ ജൂൺ ഒന്നിന് ആരംഭിക്കേണ്ടിയിരുന്ന ജലസേചനം ആഗസ്റ്റ് ഒൻപതിനാണ് തുടങ്ങാനായത്.

ജലനിരപ്പ് കുറച്ചപ്പോൾ

കൂടുതൽ കൃഷി

ജലനിരപ്പ് താഴ്‌ത്തി നിറുത്തുന്നതാണ് തമിഴ് നാടിനും ഗുണകരം. മുല്ലപ്പെരിയാർ അണക്കെട്ടിൽ 155 അടിവരെ ജലം സംഭരിച്ച് നിറുത്തിയ കാലത്ത് തമിഴ്നാട്ടിലെ പരമാവധി ജലസേചനം 1,71,307 ഏക്കർ ആയിരുന്നു.

#കേന്ദ്ര ജലകമ്മിഷന്റെ നിർദ്ദേശപ്രകാരം പരമാവധി ജലനിരപ്പ് 136 അടിയായി കുറച്ചപ്പോൾ, ജലം അവിടെ സംഭരിക്കുകയും ജലസേചനം ചെയ്യുന്ന ഭൂമിയുടെ അളവ് 2,31,412 ഏക്കർ ആയി വർദ്ധിക്കുകയും ചെയ്തു.

# ജൂൺ ഒന്നുമുതൽ അടുത്ത മാർച്ച് 31 വരെ മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്നാട്ടിലെ ലോവർ ക്യാമ്പിൽ പ്രതിദിനം 140 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം കാർഷികാവശ്യങ്ങൾക്കും കുടിവെള്ളത്തിനും വിനിയോഗിക്കുന്നതാണ് പതിവ് രീതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPEIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA