SignIn
Kerala Kaumudi Online
Thursday, 04 June 2026 5.19 AM IST

കോഴിക്കോട്ട് ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌കജ്വരം; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധിക്കും

READ ENGLISH VERSION
amoebic-disease

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോട്ടൂർ സ്വദേശിയാണ് കുട്ടി. കൂട്ടുകാർക്കൊപ്പം മൂന്ന് ദിവസം മുമ്പ് കനാലിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് നിഗമനം.

കുറച്ചധികം നാൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും കോഴിക്കോട് ജില്ലയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ഭേദമാകാതെ വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

രോഗം പിടിപെട്ടത് കനാലിലെ വെള്ളത്തിൽ നിന്ന് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം വന്നാൽ മാത്രമേ ഉറവിടത്തെക്കുറിച്ച് വ്യക്തത വരികയുള്ളു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AMOEBIC DISEASE, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA