SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

13 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും

s

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ആർട്ടിസ്റ്റ്, മലബാർ സിമന്റ്സിസ് ലിമിറ്റഡിൽ കോമ്പൗണ്ടർ ഗ്രേഡ്-4 , കേരള വാട്ടർ അതോറിറ്റിയിൽ പ്ലമ്പർ ഉൾപ്പെടെ 13 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.

ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടമെന്റിൽ ലബോറട്ടറി അറ്റൻഡർ,കേരള കോ-ഓപ്പറേറ്റിവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 2)(സൊസൈറ്റി കാറ്റഗറി)എന്നിങ്ങനെ ജനറൽ റിക്രൂട്ട്‌മെന്റ് - ( സംസ്ഥാനതലം) 6 തസ്തികയാണുള്ളത്. പുറമേ സംസ്ഥാന തലം സ്‌പെഷ്യൽ റിക്രൂട്ട്മെന്റിൽ ഒരു തസ്തികയിലേക്കും എൻ.സി.എ. റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലത്തിൽ ആറും ജില്ലാതലത്തിൽ ഒരു തസ്തികയിലേക്കും വിജ്ഞാപനം പുറപ്പെടുവിക്കും.

അഭിമുഖം നടത്തും

 കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ്/കാഷ്യർ (പാർട്ട് 2-സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 232/2025-ഈഴവ/തീയ്യ/ബില്ലവ)തസ്തികയിലേക്ക് അഭിമുഖം നടത്തും.

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
 ട്രാവൻകൂർ ഷുഗർസ് ആന്റ് കെമിക്കൽസ് ലിമിറ്റഡിൽ സൂപ്പർവൈസർ/കാഷ്യർ (ഫിനാൻസ്, അക്കൗണ്ട്സ്, സെക്രട്ടറിയേൽ) (കാറ്റഗറി നമ്പർ 617/2025), കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പാർട്ട് 2-സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 651/2025-ഒ.ബി.സി), കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 786/2025-പട്ടികജാതി, പട്ടിക വർഗ്ഗം)തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA