
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ കൊല്ലത്തും തിരുവനന്തപുരത്തും കനത്ത മഴയും,,മറ്റ് ജില്ലകളിൽ കൊടും ചൂടുമായിരുന്നു.മാലദ്വീപിനും കന്യാകുമാരി കടലിനും ഇടയിലായി പടിഞ്ഞാറൻ ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രത്തിൽ 5.8 കി.മി ഉയരത്തിൽ രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്നാണ് തിരുവനന്തപുരത്ത് പെടുന്നനെ മഴയുണ്ടായത്.ഇന്നലെ രാവിലെ തുടങ്ങിയ മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായിരുന്നു. മഴ ഇന്ന് കുറയും.
ചക്രവാത ചുഴിയുണ്ടാക്കിയ മഴ മേഘങ്ങൾ മൂലം ശനിയാഴ്ച മാലിദ്വീപിലും ശ്രീലങ്കയിലുമാണ് മഴയുണ്ടായത്.അത് ഇന്നലെ കേരളത്തിലേക്ക് നീങ്ങി തെക്കൻ ജില്ലകളിൽ മഴയുണ്ടാക്കി.ഇന്നലെരാവിലെ മുതൽ എറണാകുളം മുതൽ തെക്കോട്ട് മേഘാവൃതമാകുകയും രാവിലെ 10 ഓടെ തിരുവനന്തപുരത്ത് മഴ തുടങ്ങുകയുമായിരുന്നു.. പിന്നീട് മഴ കൊല്ലം ജില്ലയിലേക്കും വ്യാപിച്ചു. .
വൈകിട്ട് കോഴിക്കോട് ജില്ലയിലെ പുന്നക്കൽ,കാരന്തൂർ കോടഞ്ചേരി പ്രദേശങ്ങളിലും,പടിഞ്ഞാറത്തറ ഉൾപ്പെടെ വയനാട്ടിലും മഴ ലഭിച്ചു.കടുത്ത വേനൽ ചൂടിന് മഴ ആശ്വാസമായി. തലസ്ഥാനത്ത് രാവിലെ മുതൽ വൈകുന്നേരം വരെ തുടർച്ചയായി മഴ ലഭിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാഹൂവകുപ്പ് യെല്ലോ അലർട്ടും നൽകിയിരുന്നു.
അതേസമയം വടക്കൻ കേരളത്തിൽ ഇന്നലെയും വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു.അൾട്രാവയലറ്റ് സൂചികയനുസരിച്ച് കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), മൂന്നാർ(ഇടുക്കി), പൊന്നാനി(മലപ്പുറം) എന്നിവിടങ്ങളിൽ അതീവജാഗ്രതയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |