
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ട് ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ ശക്തമായ മിന്നലും മഴയും കാരണം കോയമ്പത്തൂരിലേക്ക് വഴിതിരിച്ചു വിട്ടു. വൈകിട്ട് 5.40ന് ദുബായിൽ നിന്നും 5.45ന് ഹൈദരാബാദിൽ
നിന്നും എത്തിയ ഇൻഡിഗോ വിമാനങ്ങളാണിവ. രണ്ടു വിമാനങ്ങളും രാത്രി കൊച്ചിയിൽ തിരിച്ചെത്തി തുടർ സർവീസ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |