SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.59 AM IST

ശമ്പളം നൽകാൻ പോലും പണമില്ലാതെ എസ്.എസ്.കെ

a

തിരുവനന്തപുരം: കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാൽ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളം പോലും നൽകാൻ കഴിയാതെ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) .വെർച്വൽ ക്ലാസ് മുറികൾ, ഊരുകളിലെ വിദ്യാർത്ഥികൾക്കുള്ള ട്രാൻസ്‌പോർട്ട്- എസ്‌കോർട്ട് സൗകര്യം, ,ഭിന്നശേഷി പെൺകുട്ടികൾക്കുള്ള സാമ്പത്തിക സഹായം, അദ്ധ്യാപക പരിശീലനം, ഭിന്നശേഷി കുട്ടികളുടെ പഠനം തുടങ്ങിയ പ്രവർത്തനങ്ങളും നിലച്ചു.

ഓണം പ്രമാണിച്ച് ഈ മാസത്തെ ശമ്പളം നേരത്തെ നൽകാൻ 25 കോടി എങ്ങനെ കണ്ടെത്തുമെന്നറിയില്ല. 2023-24 മുതൽ കേന്ദ്ര വിഹിതമായി എസ്.എസ്.കെക്ക് ലഭിക്കാനുള്ളത് 1584.81 കോടിയാണ്. പുസ്തകം, യൂണിഫോം, സ്‌കൂളിലെത്താൻ കഴിയാത്ത കുട്ടികളുടെ പഠനം എന്നിവയ്ക്കായി 106.58 കോടി കേന്ദ്രം അനുവദിച്ചെങ്കിലും ലഭ്യമായിട്ടില്ല. ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് മാസം 200 രൂപ വീതം പത്ത് മാസത്തേക്ക് നൽകുന്ന സ്‌കോളർഷിപ്പ് ,അന്ധരായ കുട്ടികൾക്കുള്ള റീഡേഴ്സ് അലവൻസ്, സോഷ്യൽ ഇൻക്ലൂഷൻ പദ്ധതി എന്നിവ സ്തംഭനത്തിലാണ്.എസ്.സി വിഭാഗക്കാർക്കായി നടത്തുന്ന ഹോസ്റ്റലുകളും പ്രതിസന്ധിയിൽ. 300 ആൺകുട്ടികൾക്കായി 7 ഹോസ്റ്റലുകളും 80 പെൺകുട്ടികൾക്കായി ഒരു ഹോസ്റ്റലുമാണുള്ളത്.

സ്‌കൂൾ , ലൈബ്രറി , സ്‌പോർട്സ് ഗ്രാന്റുകൾ മൂന്ന് വർഷമായി മുടക്കത്തിൽ. 1,2,3 ക്ലാസുകളിൽ ഭാഷാ, ഗണിത ശേഷി ഉറപ്പാക്കുന്ന പദ്ധതി,ഡയറ്റുകളുടെ പ്രവർത്തനം, സ്‌പെഷ്യലിസ്റ്റ് , കലാ കായിക അദ്ധ്യാപകരുടെ ശമ്പളം, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവ മുടങ്ങിയിട്ട് വർഷങ്ങളായി. .


'കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കാൻ ശ്രമം തുടരുകയാണ്. പി.എം.ശ്രീയുമായി ബന്ധമില്ലാത്ത 1500 കോടിയോളം ലഭിക്കാനുണ്ട്.'

-ഡോ.കെ.മോഹൻ കുമാർ,

എസ്.എസ്.കെ ഡയറക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA