□വി.എച്ച്.എസ്.ഇ പരീക്ഷയ്ക്കും ഇന്ന് തുടക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് പത്താംക്ളാസ്, രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഇന്നാരംഭിക്കും. 4,27,021വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. സംസ്ഥാനത്ത് 2964 ഉം, ലക്ഷദ്വീപിൽ ഒൻപതും, ഗൾഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളാണുള്ളത്. 72 കേന്ദ്രീകൃത ക്യാമ്പുകളിലായി ഉത്തരക്കടലാസ്സുകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ 26 വരെ നടക്കും.
ഇന്നാരംഭിക്കുന്ന രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്നത് 444693 വിദ്യാർത്ഥികൾ. വി.എച്ച്.എസ്.ഇ രണ്ടാംവർഷ പൊതുപരീക്ഷയ്ക്ക് റെഗുലർ വിഭാഗത്തിൽ 26372 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 2215 വിദ്യാർത്ഥികളും ചേർത്ത് 28587 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |