SignIn
Kerala Kaumudi Online
Friday, 28 August 2026 11.12 PM IST

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ച പ്രസംഗം: സണ്ണി എം കപിക്കാടിനെതിരെ കേസ്

sunny-kapikkad
സണ്ണി എം കപിക്കാട്

തിരൂർ: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർ‌വകലാശാലയുടെ മുന്നിലെ സമരപരിപാടിയിൽ പ്രസംഗിക്കവെ സണ്ണി എം കപിക്കാട് നടത്തിയ വിവാദ പരാമർശങ്ങളിൽ കേസെടുത്ത് പൊലീസ്. ഹിന്ദുഐക്യവേദി വെട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹിന്ദു ഐക്യവേദി തിരൂർ താലൂക്ക് സെക്രട്ടറി ഇടത്തോട്ടിൽ മനോജ് കുമാർ തിരൂർ എസ്എച്ച്‌ഒയ്‌ക്കാണ് പരാതി നൽകിയത്. സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി അനഘ ശശിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് സണ്ണി എം കപിക്കാട് അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്.

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതായും അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അശ്ളീല പരാമർശം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. കപിക്കാടിന്റെ വാക്കുകൾ ഭക്തരുടെ മനസിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. അതേസമയം കപിക്കാടിന്റെ പരാമർശത്തിൽ കേസെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. എന്നാൽ അയ്യപ്പനെക്കുറിച്ചോ മാളികപ്പുറത്തമ്മയെക്കുറിച്ചോ മോശം പരാമർശം നടത്തിയില്ലെന്നും പ്രസംഗത്തിലെ വാക്കുകളിൽ ഖേദമുണ്ടെന്നും സംഭവത്തിൽ മാപ്പുപറഞ്ഞ് സണ്ണി കപിക്കാട് രംഗത്തെത്തി. സണ്ണിയുടെ പരാമർശത്തിനെതിരെ പന്തളം കൊട്ടാരം, തിരുവാഭരണപാത സംരക്ഷണ സമിതി, ബിജെപി തിരൂർ കമ്മറ്റി തുടങ്ങി നിരവധി സംഘടനകൾ നിയമനടപടിക്ക് ആവശ്യമുന്നയിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് കേസെടുത്തിരിക്കുന്നത്.

English Summary

Police have registered a case over controversial remarks allegedly made by Sunny M. Kapikkad while speaking at a protest in front of Thunchath Ezhuthachan Malayalam University in Tirur.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUNNY M KAPIKKAD, POLICE CASE, SABARIMALA AYYAPPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA