SignIn
Kerala Kaumudi Online
Friday, 28 August 2026 9.40 PM IST

നീന്തൽ പഠിക്കാനെത്തി; വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

READ ENGLISH VERSION
drowning
പ്രതീകാത്മക ചിത്രം

വടകര: മണിയൂർ ചൊവ്വാപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. വില്ലേജ് ഓഫീസിന് പിന്നിലെ മൂരിയാട് പുഴ ഭാഗത്താണ് അപകടമുണ്ടായത്. നീന്തൽ പഠിക്കുന്നതിനായി നാലുപേരടങ്ങുന്ന സംഘമാണ് പുഴയിലെത്തിയത്. ഇതിനിടെ എല്ലാവരും ഒഴുക്കിൽപ്പെടുകയായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്താനായി. അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


കോഴിക്കോട് ജില്ലയിൽ ഇന്ന് ഒഴുക്കിൽപ്പെട്ട് മൂന്ന് പേരാണ് മരിച്ചത്. കൊടുവള്ളി മാനിപുരത്ത് മീൻ പിടിക്കാനെത്തിയ 17കാരൻ മുഹമ്മദ് ഷഹീനും പുഴയിൽ വീണ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പമാണ് മുഹമ്മദ് ഷഹീൻ മീൻപിടിക്കാനെത്തിയത്. അപകടത്തെ തുടർന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികൾ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും മാവൂർ അഗ്‌നി രക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. പുഴയിൽ വീണുകിടന്നിരുന്ന മരത്തടിക്കടിയിൽ കുടുങ്ങിയ നിലയിലാണ് ഷഹീന്റെ മൃതദേഹം കണ്ടെത്തിയത്.

English Summary

Three individuals, including two students, died in separate river accidents across Kozhikode district today. Nabeel (19) and Sinan (12) drowned while learning to swim in Vadakara's Maniyoor Chovvappuzha; two others were rescued. Separately, Mohammed Shaheen (17) died after falling into a river at Manipura, Koduvally, while fishing with friends.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DROWNING, KOZHIKODE, VADAKARA, LATESTNEWS, THREE STUDENTS DIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA