
തിരുവനന്തപുരം: റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്നു കടകളിൽ എത്തിക്കുന്ന വാതിൽപ്പടി വിതരണത്തിന്റെ ചുമതല സപ്ലൈകോയിൽ നിന്നു മാറ്റി സിവിൽ സപ്ലൈസിന് നൽകാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി. ആഗസ്റ്റ് മുതൽ സപ്ലൈകോയിൽ നിന്ന് ചുമതല വകുപ്പ് ഏറ്റെടുക്കാനായി ഈ വർഷം ഫെബ്രുവരിയിലാണ് ഉത്തരവിറക്കിയത്. ഇതിനായി വകുപ്പിൽ മുന്നൂറിൽപ്പരം തസ്തികകൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചിരുന്നു. ഓണക്കാലമായതിനാൽ പെട്ടെന്ന് മാറ്റം വരുത്തുന്നത് വിതരണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. തുടർന്ന്, തൽക്കാലം ഇപ്പോഴത്തെ സംവിധാനം തുടരാൻ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |