
കൊല്ലം: എല്ലാവരുമായും ചർച്ച ചെയ്ത് എല്ലാവർക്കും സ്വീകാര്യമായ തരത്തിൽ മെഡിസെപ് ചികിത്സാ ഇൻഷ്വറൻസ് പദ്ധതി പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ മെഡിസെപ് എന്തിനുവേണ്ടി ഉണ്ടാക്കിയതാണെന്ന് ഒരുപിടിയുമില്ല. ജീവനക്കാരുടെ വിഹിതം അങ്ങോട്ട് കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയ കമ്പനിയാണ്. സൗകര്യമുള്ള ചികിത്സ തരും. 2010 ഏപ്രിൽ 1ന് മുമ്പ് വിരമിച്ച പൊലീസുകാരുടെ ട്രെയിനിംഗ് കാലം സർവീസ് കാലാവധിയായി കണക്കാക്കാത്ത പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ലംബോധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഷിബു ബേബിജോൺ, പി.സി.വിഷ്ണുനാഥ്, അഡ്വ. ബിന്ദുകൃഷ്ണ, എം.എൽ.എമാരായ ബി.ബി.ഗോപകുമാർ, അഡ്വ. വിഷ്ണു മോഹൻ, മേയർ എ.കെ.ഹഫീസ് എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ കല്ലറ സ്വാഗതവും ഡി.രാജഗോപാൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |