
ഹരിപ്പാട്: ഉസ്ബക്കിസ്ഥാനിൽ വച്ച് ,മെഡിക്കൽ വിദ്യാർത്ഥി ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. സാവരിയയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി ആശയ വിനിമയം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം സ്വദേശിയായ സഹപാഠിയുടെ ക്രൂരമായ മർദ്ദനത്തിലാണ് സാവരിയ കൊല്ലപ്പെട്ടത്. മത പരിവർത്തനം സംബന്ധിച്ചായിരുന്നു കൊലപാതകമെന്ന് കുടുംബാംഗങ്ങൾക്ക് സംശയമുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. ഈ മെഡിക്കൽ കോളേജിലേക്ക് മലയാളികൾ ഉൾപ്പടെ നിരവധി വിദ്യാർത്ഥികളെ കേരളത്തിലെ ചിലരുടെ ഇടപെടലിൽ കൊണ്ടുപോയതായും സംശയിക്കുന്നു.വിദേശത്ത് നടന്ന സംഭവമായതിനാൽ സംസ്ഥാന പൊലീസിന് പരിമിതികളമുണ്ട്. കുറ്റകൃത്യത്തിന് പിന്നിൽ മറ്റേതെങ്കിലും ഗൂഢാലോചനകളോ, സംഘടിത സ്വാധീനങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോക പ്പണിക്കർ, സെക്രട്ടറി അഡ്വ. രാജേഷ് ചന്ദ്രൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, പൂയപ്പള്ളി മുരളി, പി.മുരളി, പ്രേമൻ, ശാഖാ ഭാരവാഹികൾ എന്നിവരും വെള്ളാപ്പള്ളിയോടൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |