
ഇടുക്കി: കെ.സി. വേണുഗോപാൽ മിടുക്കനാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി പിന്നണിയിൽ നിന്ന് എല്ലാക്കാര്യങ്ങൾക്കും പ്രവർത്തിച്ചത് അദ്ദേഹമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാൻ കെ.സി. വേണുഗോപാൽ അയോഗ്യനാണെന്ന് താൻ പറയില്ല. എന്നാൽ ആരാണ് യോഗ്യനെന്നും പറയില്ല. വി.ഡി. സതീശൻ കൂടുതൽ പ്രവർത്തിച്ചത് ടെലിവിഷനിലാണ്. കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. യു.ഡി.എഫ് ജയിച്ചു വന്നാൽ മൂവരും കൊള്ളാം. വയനാട്ടിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിച്ച വീടുകളിൽ വിള്ളലുണ്ടെങ്കിൽ തെറ്റാണ്. പാവങ്ങൾക്ക് വീട് നൽകുന്ന കാര്യത്തിൽ ഗുണമേന്മവേണം. നല്ല റേറ്റിലാണ് ഇവർ വീട് നിർമ്മിക്കുന്നത്. ഇത് സൂക്ഷ്മതയോടും ഗുണമേന്മയോടും കൂടി വേണം. അങ്ങനെയുള്ള ഏജൻസിയാണ് ഊരാളുങ്കലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |