SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

ക്ളാറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

aa

നാഷണൽ ലോ യൂണിവേഴ്സിറ്റികളിലെ (NLU) ബിരുദം , ബിരുദാനന്തര ബിരുദം എന്നിവയുടെ പ്രവേശനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (CLAT 2027) ഒക്ടോബർ 31വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഡിസംബർ 6ന് ഉച്ച കഴിഞ്ഞ് 2- 4 വരെ പെൻ- പേപ്പർ മോഡിൽ ഒറ്റ ഷിഫ്റ്റായാണ് പരീക്ഷ. വെബ്സൈറ്റ്: consortiumofnlus.ac.in

 യോഗ്യത:- 45 ശതമാനം മാർക്കോടെ 12-ാം ക്ലാസ് ജയിച്ചവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ക്ളാറ്റ് യു.ജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 40 ശതമാനം മാർക്ക് മതി. 50 ശതമാനം മാർക്കോടെ എൽ.എൽ.ബി ജയിച്ചവർക്കും 2027ൽ കോഴ്സ് പൂർത്തിയാക്കുന്നവർക്കും ക്ളാറ്റ് പി.ജിയ്ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 45 ശതമാനം മാർക്ക് മതി. രണ്ട് പരീക്ഷയ്ക്കും ഉയർന്ന പ്രായ പരിധി ഇല്ല.

 രജിസ്ട്രേഷൻ ഫീസ്:- എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ, ബി.പി.എല്ലുകാർ എന്നിവർക്ക് 3500 രൂപ. മറ്റുള്ളവർക്ക് 4000 രൂപ. 500 രൂപ അധികമായി അടച്ചാൽ മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും ലഭിക്കും.

 പ്രധാന സ്ഥാപനങ്ങൾ/ ഇൻസ്റ്റിറ്റ്യൂട്ടുകൾ:- കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS), ബംഗളൂരു, ഭോപ്പാൽ, കൊൽക്കത്ത, മുംബയ് ഉൾപ്പെടെ രാജ്യത്തെ 27 നാഷണൽ ലോ യൂണിവേഴ്സിറ്റികളിലെ പ്രവേശനം ക്ളാറ്റിന്റെ അടിസ്ഥാനത്തിലാണ്. ഐ.ഐ.എം റോത്തക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ക്ളാറ്റ് ഫലത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നുണ്ട്. 5 വർഷ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി (യു.ജി തലം), ഒരു വർഷ എൽ.എൽ.എം പ്രോഗ്രാം എന്നിവയാണ് NUALS-ൽ ഉള്ളത്.

 പരീക്ഷ:- രണ്ടു മണിക്കൂറുള്ള പരീക്ഷയിൽ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. എൽ.എൽ.ബി വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങളാണ് ക്ളാറ്റ് പി.ജി പരീക്ഷയ്ക്കുള്ളത്. ഇംഗ്ലീഷ്, ജനറൽ നോളജ്, മാത്തമാറ്റിക്സ്, ലോജിക്കൽ റീസണിംഗ്, ലീഗൽ റീസണിംഗ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങളാണ് ക്ളാറ്റ് യു.ജി പരീക്ഷയ്ക്കുള്ളത്. ഓരോ തെറ്റുത്തരത്തിനും 0.25 നെഗറ്റീവ് മാർക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLAT EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA