SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.39 PM IST

കേരളസർവകലാശാല പി.ജി പ്രവേശനം

kerala-uni

 എം.എ മ്യൂസിക് (വോക്കൽ), എം.എ ഡാൻസ് (കേരള നടനം) കോഴ്സുകളിലെ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ 23, 24 തീയതികളിൽ നടത്തും. വിവരങ്ങൾക്ക് : https://admissions.keralauniversity.ac.in/pg2026, 8281883052.

 നാല് വർഷ ബിരുദ കോഴ്സുകളിൽ പട്ടികവിഭാഗം ഒഴിവുകളിൽ സ്‌പോട്ട് അഡ്മിഷൻ 24ന് രാവിലെ 11ന് അതത് പഠനവകുപ്പുകളിൽ നടത്തും.

 നാലാം സെമസ്​റ്റർ എം.എസ്‌സി ബയോകെമിസ്ട്രി ഇന്നലെയും ഇന്നും നടത്തേണ്ട പ്രാക്ടിക്കൽ ആൻഡ് വൈവവോസി പരീക്ഷ 23, 24 തീയതികളിലേക്ക് മാറ്റി. വിവരങ്ങൾ വെബ്സൈറ്റിൽ.

 നാലാം സെമസ്​റ്റർ എം.എസ്‌സി എൻവയോൺമെന്റർ സയൻസ് കോഴ്സിന്റെ ഇന്നലെ നടത്താനിരുന്ന പ്രാക്ടിക്കൽ ആൻഡ് വൈവവോസി 28ലേക്ക് മാറ്റി.

 ഏപ്രിലിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ ഹിസ്​റ്ററി പരീക്ഷയുടെ വൈവവോസി 23, 24, 27, 28 തീയതികളിൽ തിരുവനന്തപുരം ഗവ. കോളേജ് ഫോർ വിമൻസിൽ വച്ച് നടത്തും.

 ഏപ്രിലിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ സോഷ്യോളജി പരീക്ഷയുടെ വൈവവോസി 24ന് നടത്തും.

 ഏപ്രിലിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി 27 മുതൽ ആഗസ്​റ്റ് 5 വരെ നടത്തും.

 നാലാം സെമസ്​റ്റർ ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 23, 24 തീയതികളിൽ കാര്യവട്ടം ഗവ. കോളേജിൽ നടത്തും.

 ഏപ്രിലിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ പ്രോജക്ട് വൈവവോസി, കോംപ്രിഹെൻസീവ് വൈവവോസി 22ന് നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA